ന്യൂഡൽഹി: ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,839 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 7,76,946 ആയി. നിലവിൽ രാജ്യത്ത് 7,15,812 പേരാണ് ചികിത്സയിലുള്ളത്. ഇത് മൊത്തം കോവിഡ് 9.29 ശതമാനം വരും.
രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുന്നുണ്ട്. 24 മണിക്കൂറിനിടെ പുതുതായി 79,415 പേരാണ് രോഗമുതരായിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 68,74,518 ആയി വർദ്ധിച്ചു. ആകെ രോഗമുക്തി നിരക്ക് 89.20 ശതമാനമാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
രാജ്യത്തെ കോവിഡ് മൂലമുള്ള മരണനിരക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു മരിച്ചത് 702 പേരാണ്. ഇതോടെ മൊത്തം മരണം 1,16,616 ആയി. 1.51 ശതമാനമാണ് മരണ നിരക്കെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,69,984 പരിശോധനകളാണ് നടത്തിയത്. മൊത്തം 9,86,70,363 സാമ്പിളുകളാണ് പരിശോധനയ്ക്കു അയച്ചത്.