ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസമായി കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 579 പേര് മരിച്ചു. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 75 ലക്ഷം കടന്നു. ഇതുവരെ 75,50,273 പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 66 ലക്ഷം കടന്നു. 66,63,608 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 88.26 ശതമാനമാണ്. 7,72,055 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഇന്ത്യയിൽ 1,14,610 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മരണ നിരക്ക് 1.52 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,59,786 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. മൊത്തം 9,50,83,976 പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്.