ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 60,74,703 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 50,16,521 പേർ രോഗമുക്തി നേടി. നിലവിൽ 9,62,640 പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണയെ തുടർന്ന് 1,039 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 95,542 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,09,394 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക