ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 93,215 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം പിന്നിട്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 48,46,427 പേരാണ്. 1,140 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 79,754 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.65 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,738 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 37 ലക്ഷം പിന്നിട്ടു. ഇതുവരെ 37,80,107 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 78 ശതമാനമായി.
നിലവിൽ രാജ്യത്ത് 9,86,566 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 20.36 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രതിദിന കൊറോണ പരിശോധനകളുടെ എണ്ണം രാജ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 9,78,500 പേർക്കാണ് പരിശോധന നടത്തിയത്.