വാഷിങ്ടന്‍ : യൂറോപ്പില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കക്കാരോടു കരുതിയിരിക്കണമെന്നും എന്നാല്‍ പരിഭ്രാന്തരാകരുതെന്നും അമേരിക്കന്‍ സര്ജന് ജനറല്‍ വിവേക് മൂര്‍ത്തി മുന്നറിയിപ്പു നല്കി. യുകെ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ ആഅ2 കോവിഡ് 19 വേരിയന്റ് കേസുകള്‍ വര്‍ധിച്ചുവരുന്നു. ഇതൊരിക്കലും നാം തള്ളികളയരുത്. അമേരിക്കയിലും ഇതു വ്യാപിക്കുന്നതിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി അമേരിക്കയില്‍ പതിനായിരങ്ങളുടെ മരണത്തിനിടയാക്കിയ കോവിഡ് വ്യാപനത്തിന്റെ ശക്തി കുറഞ്ഞുവരികയാണ്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വാക്സിനേഷനിലൂടേയും നമുക്ക് കോവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞു. എന്നാല്‍ കോവിഡ് പൂര്‍ണ്ണമായി മാറിയെന്നു വിശ്വസിക്കാറായിട്ടില്ല.
അടുത്ത മാസങ്ങളില്‍ വ്യാപനം വര്‍ധിക്കുന്നതിനോ കുറയുന്നതിനോ ഉള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. നമ്മുടെ ലക്ഷ്യം ആളുകളെ ആശുപത്രിയില്‍ നിന്നും അകറ്റി നിര്‍ത്തുകയെന്നതാണ്. അവരുടെ ജീവന് രക്ഷിക്കുകയും വേണം. വാക്സീന്, ബൂസ്റ്റര്‍, ചികിത്സ എന്നിവയില്‍ നാം ശ്രദ്ധിക്കണം. ഇത്രയും കാര്യങ്ങള്‍ നാം കൃത്യമായി ചെയ്താല്‍ കോവിഡ് വന്നാല്‍ പോലും അതിനെ അതിജീവിക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വാരാന്ത്യം ഇത്തരത്തിലുള്ള മുന്നറിയിപ്പു ആന്റണി ഫൗച്ചിയും നല്‍കിയിരുന്നു. ഇരുവരും മറ്റൊരു കോവിഡ് തരംഗത്തിനുള്ള സാധ്യതകളാണു പ്രവചിച്ചിരിക്കുന്നത്.