മനാമ: ബഹ്റൈനിൽ നവംബർ 1 ന് നടത്തിയ 9,444 കോവിഡ് പരിശോധനകളിൽ 278 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 90 പേർ പ്രവാസി തൊഴിലാളികളാണ്. 185 പേർക്ക് സമ്പർക്കം മൂലവും 3 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 81,923 ആയി.
രാജ്യത്ത് പുതുതായി രോഗം ഭേദമായവർ 278 പേരാണ്. ഇതോടെ മൊത്തം രോഗമുക്തർ 78,997 ആയി. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 2605 പേരാണ്. ഇവരിൽ 24 പേരുടെ നില ഗുരുതരമായി തുടരുന്നു. 2581 പേരുടെ നില തൃപ്തികരമാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
നിലവിൽ 321 പേരുടെ മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണ നിരക്ക് 0.39 ശതമാനമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.43 ശതമാനമാണ്. 3.18 ശതമാനം പേർ മാത്രമാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിലുള്ളത്. നിലവിൽ 17,59,316 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തന്നെ പുരോഗമിക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിലുള്ള കുറവ് ആശ്വാസം നൽകുന്നുണ്ട്.