ലോസാഞ്ചൽസ്: കോവിഡ് രോഗിയായ യുവാവ് മറ്റൊരു കോവിഡ് രോഗിയെ ഓക്സിജൻ സിലണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ലങ്കാസ്റ്ററിലെ ആന്റിലോപ്വാലി ഹോസ്പിറ്റലിലായിരുന്നു സംഭവം നടന്നത്. 82 കാരനായ രോഗിയെ 37 കാരൻ ഓക്സിജൻ സിലിണ്ടർ കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. 82 വയസുള്ള രോഗി ആശുപത്രി മുറിക്കകത്ത് പ്രാർത്ഥിക്കുന്നത് കണ്ടതാണ് 37 കാരൻ ജെസി മാർട്ടിനസ്സിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സംഭവത്തിൽ പ്രതി ജെസ്സിയെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച വൃദ്ധനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.


