തിരുവനന്തപുരം: പട്ടം എസ് യു ടി ആശുപത്രിയില്‍ എന്‍ എസ് ഡി സി (നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്), എച്ച് എസ് ഡി സി (ഹെല്‍ത്ത് കെയര്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പ്പറേഷന്) എന്നീ കേന്ദ്ര /സംസ്ഥാന ഗവണ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും എ എച്ച് പി ഐ (അസോസിയേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡര്‍സ് ഇന്ത്യ) എന്ന പ്രൈവറ്റ് ആശുപത്രികളുടെ സംഘടനയും ചേര്‍ന്ന് 21 ദിവസത്തെ തിയറി ക്ലാസ്സും 3 മാസത്തെ ജോലി പരിശീലനവും ഉള്‍പ്പെടുത്തി സൗജന്യ സര്ട്ടിഫിക്കേഷന് കോഴ്സുകള്‍ സംഘടിപ്പിക്കുന്നു.
പട്ടം എസ് യു ടി ആശുപത്രിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു. കോറോണക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന സന്ദേശം പങ്കുവച്ചുകൊണ്ട് കോവിഡ് യോദ്ധാക്കളെ തയ്യാറാക്കുക, അതിനോടൊപ്പം പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് ജോലി സാധ്യത നല്‍കുക എന്നിവയാണ് കോഴ്സിന്റെ ഉദ്ദേശം. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്ലാസ്സുകള്‍ നടത്തുക. മെഡിക്കല്‍ സൂപ്രണ്ട് അനൂപ് ചന്ദ്ര പൊതുവാള്, സി. എല്‍. ഒ. രാധാകൃഷ്ണന് നായര്‍ എസ് യു ടി നഴ്സിംഗ് സ്കൂള്‍ പ്രിന്‍സിപ്പല്‍ അനുരാധ ഹോമിന്, എച്ച് ആര് മാനേജര്‍ ദേവി കൃഷ്ണ, ക്വാളിറ്റി വിഭാഗം മേധാവി ട്രീസ്സ, ഫിനാന്‍സ് മാനേജര്‍ അജയ് ശര്‍മ്മ, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും