കൊവിഡ് വ്യാപനം രൂക്ഷമായതോടെ തന്റെ അഭിനയം ഒക്കെ നിര്‍ത്തിവെച്ച് നഴ്സിന്റെ കുപ്പായത്തിലേക്ക് വീണ്ടും എത്തുകയായിരുന്നു നടി ശിഖ മല്‍ഹോത്ര. കഴിഞ്ഞ ആറ് മാസമായി നടി കൊവിഡ് രോഗികളെ പരിചരിച്ച് വരികെയാണ്. ഇതിനിടെ തനിക്കും രോഗം പിടിപെട്ടു എന്ന വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ശിഖ.
“തന്റെ ശരീരത്തില്‍ ഓക്സിജന്റെ അളവ് കുറവാണെന്നും ആശുപത്രിയില്‍ നിന്നുമുളള ചിത്രം പങ്ക് വെക്കുന്നത് ഈ രോഗത്തെ ഗൗരവമായി തന്നെ കാണണം എന്ന് അഭ്യര്‍ത്ഥിക്കാനുമാണ് എന്ന് നടി പറഞ്ഞു.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
പരമാവധി വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും എന്റെയൊപ്പം ഉണ്ട്. കൊറൊണയെ തോല്പിച്ച് ഉടന്‍ തന്നെ തിരിച്ചുവരും. ഇതുവരെ വാക്സിന് ഒന്നും കണ്ടുപിടിച്ചിട്ടില്ല, വാക്സിന് കണ്ടുപിടിക്കും വരെ സുരക്ഷ മുന്കരുതലുകളില് വീഴ്ച്ചകള്‍ ഒന്നും വരുത്തരുത്. മാസ്ക് ധരിക്കാന്‍ മറക്കരുത്, കൈകള്‍ ഇടക്കിടെ വൃത്തിയായി കഴുകണം. എല്ലാവരുടെയും പ്രര്‍ഥനയ്ക്കും സ്നേഹത്തിനും നന്ദി”.
ഒരു നഴ്സ് എന്ന നിലയിലും കലാകാരി എന്ന നിലയിലും രാജ്യത്തെ സേവിക്കാന്‍ എന്നും താന്‍ ഉണ്ടാവുമെന്നും നടി വ്യക്തമാക്കി.