തിരുവനന്തപുരം ∙ സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 1426 പേർക്ക്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണു മരിച്ചത്. 1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. അതിൽ ഉറവിടം അറിയാത്തത് 105 പേർ. വിദേശത്ത് നിന്ന് എത്തിയവർ 62, മറ്റു സംസ്ഥാനങ്ങളിൽ വന്നവർ 72. ആരോഗ്യപ്രവർത്തകർ 36.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 291, കൊല്ലം 25, ആലപ്പുഴ 146, പത്തനംതിട്ട 20, കോട്ടയം 24, ഇടുക്കി 4, എറണാകുളം 133, തൃശൂർ 32, പാലക്കാട് 141, മലപ്പുറം 242, കോഴിക്കോട് 158
വയനാട് 18, കണ്ണൂർ 30, കാസർകോട് 147.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE