ജിദ്ദ: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ കഴിഞ്ഞ നാളുകളെക്കാള്‍ കുറവാണ്. ഇന്ന് 1,184 പേരിലാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മൊത്തം കൊറോണ ബാധിച്ച് മരിച്ചവര്‍ 3,619 പേരായി. രോഗമുക്തി നേടിയവര്‍ 1374 പേരുമാണ്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗബാധിതര്‍ 3,06,370 പേരാണ്. ഇതില്‍ 2,78,441 പേരാണ് മൊത്തം രോഗമുക്തരായിട്ടുള്ളത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 24,310 പേരാണ്. ഇവരില്‍ 1652 പേര് ഗുരുതരാവസ്ഥയിലാണ്.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X