മനാമ: കോവിഡ് -19 വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കാൻ സന്നദ്ധരായ സന്നദ്ധപ്രവർത്തകർക്ക് ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ രാവിലെ 08:00 മുതൽ രാത്രി 08:00 വരെ വാക്സിൻ എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6000 ത്തോളം സന്നദ്ധപ്രവർത്തകരാണ് മൂന്നാം ഘട്ട ട്രയലിന് സന്നദ്ധരായിരിക്കുന്നത്. 18 വയസ്സിന് മുകളിലുള്ളവരെയാണ് ക്ലിനിക്കൽ ട്രയലിന് ഉൾപ്പെടുത്തിയിട്ടുള്ളത്. കൊറോണ വൈറസ് പാൻഡെമിക് വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള എല്ലാ മുൻകരുതലും പ്രതിരോധ നടപടികളും ത്വരിതപ്പെടുത്തുന്നതിലൂടെ രോഗ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള തുടർനടപടികളുടെ ഭാഗമായാണ് ഈ നീക്കം.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X