മനാമ: അറുപത്തി മൂന്നാം വയസിൽ ഭരതനാട്യം അഭ്യസിച്ച് ബഹറിനിൽ അരങ്ങേറ്റം കുറിച്ച പ്രസന്ന ചന്ദ്രമോഹനെ, കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ആദരിച്ചു. ഗുരു ഷീന ചന്ദ്രദാസിന്റെ ശിക്ഷണത്തിൽ അഭ്യസിച്ച ഭരതനാട്യം കഴിഞ്ഞ മെയ് ഇരുപത്തിനാലിനാണ് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ അരങ്ങേറിയത്. കെ.എസ്. സി എ വനിതാവിഭാഗം പ്രസിഡന്റ, രമ സന്തോഷ് പൊന്നാട അണിയിച്ചു. വനിതാവിഭാഗം സെക്രട്ടറി, സുമ മനോഹർ ഉൾപ്പടെ മറ്റ് വനിതാവിഭാഗം അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
വളരെ അപൂർവമായ ഒരു നിമിഷത്തിനാണ് കെ.എസ്.സി.എ. ഇന്ന് സാക്ഷ്യം വഹിച്ചത്. മുത്തശ്ശിയും രണ്ടു കുട്ടികളുടെ അമ്മയുമായ പ്രസന്ന മോഹന്റെ നിശ്ചയധാർഷ്ട്യത്തിന്റെ, പരിശ്രമത്തിന്റെ, കഠിനാധ്വാനത്തിന്റെ ഒക്കെ വിജയത്തിൽ അനുമോദനം അർപ്പിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടായി. അവരുടെ പ്രചോദനാത്മകമായ കഥ നമുക്കോരോരുത്തർക്കും പ്രചോദനവും, മാതൃകയും, പ്രായം എന്നത് ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയും ചെയ്തു. ഭാവിയിൽ ഇനിയും നിരവധി നാഴികക്കല്ലുകൾ അവർക്കും കുടുംബത്തിനും കൈവരിക്കാനാകട്ടെ എന്ന് ഞങ്ങൾ ആശംസിക്കുന്നു. പ്രസിഡന്റിന്റെ വാക്കുക്കൾ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്.
കെ.സ്.സി.എ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രസിഡന്റ്, രാജേഷ് നമ്പ്യാർ, വൈസ് പ്രസിഡന്റ്, അനിൽ യു. കെ., ജനറൽ സെക്രട്ടറി, അനിൽ പിള്ള, ജോയിന്റ് സെക്രട്ടറി, സതീഷ് കെ., മെമ്പർഷിപ് സെക്രട്ടറി, അനൂപ് പിള്ള, എന്റർടൈന്റ്മെന്റ് സെക്രട്ടറി, മനോജ് നമ്പ്യാർ, ഗെയിംസ് ആൻഡ് സ്പോർട്സ് സെക്രട്ടറി സുജിത് കുമാർ സന്നിഹിതരായിരുന്നു.