മുംബൈ: തിമിര ശസ്ത്രക്രിയയ്ക്കായി മൂന്ന് മാസത്തേക്ക് സ്വന്തം നാടായ ഹൈദരാബാദിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീമ കൊറേഗാവ് കേസിലെ പ്രതിചേര്‍ക്കപ്പെട്ട തെലുങ്ക് കവിയും സാമൂഹിക പ്രവർത്തകനുമായ വരവര റാവു സമർപ്പിച്ച ഹർജി എൻ.ഐ.എ കോടതി തള്ളി. ഓഗസ്റ്റ് 17നാണ് 82 കാരനായ വരവര റാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ മുംബൈ നഗരം വിട്ടുപോകരുതെന്നാണ് ജാമ്യ വ്യവസ്ഥ. ഇതേതുടർന്ന് ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഹൈദരാബാദിലേക്ക് പോകാൻ വരവര റാവു അനുമതി തേടിയിരുന്നു. അതേസമയം, മുംബൈ നഗരത്തിൽ ഏറ്റവും മികച്ച ചികിത്സ ലഭ്യമാണെന്നും അതിനാൽ വരവര റാവു നഗരം വിട്ട് ഹൈദരാബാദിലേക്ക് പോകേണ്ടതില്ലെന്നും ജാമ്യാപേക്ഷയെ എതിർത്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് ഷെട്ടി കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് വരവര റാവുവിന്റെ ഹർജി കോടതി തള്ളിയത്.
Trending
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു