
മനാമ: വാഹനാപകടം നടന്ന് 9 വര്‍ഷത്തിനു ശേഷം ഒരു ബഹ്റൈന്‍ പൗരനില്‍നിന്ന് 2,500 നഷ്ടപരിഹാരം വേണമെന്ന ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ അവകാശവാദം ബഹ്റൈനിലെ ഹൈ കൊമേഴ്സ്യല്‍ അപ്പീല്‍ കോടതി തള്ളി.
2015ലാണ് അപകടമുണ്ടായതെന്ന് പ്രതിഭാഗം അഭിഭാഷകന് അബ്ദുല്‍ അദീം ഹുബൈല്‍ പറഞ്ഞു. അപകടത്തില്‍ ഈ കമ്പനിയില്‍ ഇന്‍ഷുര്‍ ചെയ്ത വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. തുടര്‍ന്ന് കമ്പനി അറ്റകുറ്റപ്പണികള്‍ക്കായി 2,481 ദിനാര്‍ നല്കി.
ഈ തുക തിരിച്ചുപിടിക്കാന്‍ അവകാശമുണ്ടെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷമാണ് കമ്പനി കേസ് ഫയല്‍ ചെയ്തത്. ആദ്യം പ്രതിയോട് തുക നല്കാന് ഉത്തരവിട്ടുകൊണ്ട് കമ്പനിക്കനുകൂലമായി വിധി വന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് ആവശ്യം കോടതി തള്ളിയത്.
