മനാമ: കോവിഡ് മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും 13 അറിയിപ്പുകള് ലഭിച്ചതായി മിനിസ്ട്രീസ് പ്രോസിക്യൂഷനിലെ ചീഫ് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച റെസ്റ്റോറന്റുകളുടെയും മറ്റും പശ്ചാതലത്തിലാണ് ഈ അറിയിപ്പുകള് ലഭിച്ചത്. പുതുവത്സരാഘോഷങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്താനും തടയാനുമാണ് നടപടികള്‍.
നിയമം ലംഘിച്ചവരിലൊരാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 13 പ്രതികളെയും 10 ഔട്ട്ലെറ്റുകളെയും ബന്ധപ്പെട്ട ലോവർ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. അന്വേഷണം തീര്‍പ്പാക്കിയിട്ടില്ല. പ്രതിക്കെതിരെ 1,000 മുതല്‍ 5000 ബഹറൈന്‍ ദീനാര്‍ വരെ പിഴയും ഒരു വര്‍ഷം തടവും അടിയന്തര പ്രാബല്യത്തിലുണ്ട്. പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനും വ്യാപനം പരിമിതപ്പെടുത്താനും എല്ലാ അധികാരികളോടും പബ്ലിക് പ്രോസിക്യൂഷന് അഭ്യര്‍ത്ഥിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.