ന്യൂഡൽഹി: നടുറോഡിൽ അല്പവസ്ത്രധാരികളായി ബൈക്ക് റേസിംഗ് നടത്തിയ ദമ്പതികൾക്ക് വീണ് പരിക്ക്. ഡൽഹി പൊലീസാണ് അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ദമ്പതികൾ എവിടത്തുകാരാണെന്നോ അവരുടെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. ഇരുപത്തെട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ ദമ്പതികൾ വേഗത്തിൽ ബൈക്കോടിക്കുന്നതാണ് കാണുന്നത്. അല്പസമയം കഴിഞ്ഞതോടെ യുവാവ് ബൈക്കിന്റെ മുൻവശമുയർത്തുന്നുണ്ട്. ഇതോടെ ബാലൻസ് തെറ്റി ഇരുവരും നിലത്തുവീഴുകയായിരുന്നു. പിൻഭാഗം ശക്തിയായി ഇടിച്ചാണ് യുവതി വീണത്. ജനങ്ങൾ അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കുള്ള ഒരു മുൻകരുതൽ എന്ന നിലയിലാണ് പൊലീസ് സംഭവത്തിന്റെ വീഡിയോ പോസ്റ്റുചെയ്തത്. ആയിരക്കണക്കിനുപേരാണ് ഇത് കണ്ടത്. പൊലീസിനെ അഭിനന്ദിച്ചും ദമ്പതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. “സൂക്ഷ്മവും എന്നാൽ ശക്തവുമായ രീതിയിൽ സന്ദേശം കൈമാറി. ജനങ്ങളെ പ്രബുദ്ധരാക്കാനുള്ള നൂതന ആശയങ്ങൾ നടപ്പാക്കിയ ഡൽഹി പൊലീസിന് സല്യൂട്ട് എന്നായിരുന്നു ഒരു കമന്റ്. ദമ്പതികളുടെ ലൈസൻസ് ആജീവനാന്തം നിരോധിക്കണമെന്നാണ് മറ്റൊരാൾ ആവശ്യപ്പെട്ടത്.
Trending
- പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച കേസിൽ അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ
- 58 പുതിയ ഇടപാട് ഇനങ്ങൾ ഉൾപ്പെടുത്തി ബഹ്റൈൻ നീതിന്യായ മന്ത്രാലയം ഇലക്ട്രോണിക് നോട്ടറൈസേഷൻ സേവനങ്ങൾ വിപുലീകരിച്ചു
- പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധം: 3 പേർ കുറ്റക്കാർ
- ബഹ്റൈനിലെ ഗലാലിയിൽ പുതിയ ഗേൾസ് സ്കൂളിന് തറക്കല്ലിട്ടു
- തൃശൂർ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടി പരിക്കേൽപിച്ചു
- ‘അഞ്ഞൂറ് ആളുകളെ എവിടന്നോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്’, ആശ സമരത്തെ അധിക്ഷേപിച്ച് എ വിജയരാഘവൻ
- അവ്യക്തമായ കാരണങ്ങൾ പറഞ്ഞ് ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം നിരസിക്കുന്ന നടപടി നിയമ വിരുദ്ധം- ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ
- സാമ്പത്തിക ക്രമക്കേട്, മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സി പി ഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു