ചൈന: ആകൃതിയിലും നിറത്തിലും വലുപ്പത്തിലും വ്യത്യാസമുള്ള നിരവധി കുടകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ, കോവിഡ് വീണ്ടും പിടിമുറുക്കിയ ചൈനയിൽ കോവിഡിൽ നിന്ന് രക്ഷപ്പെടാൻ രൂപകൽപ്പന ചെയ്ത കുടയുമായി ഷോപ്പിംഗിനു പോയ ദമ്പതികൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. കോവിഡിൽ നിന്നുള്ള രക്ഷയ്ക്കായി മാസ്കും കയ്യുറകളും കോട്ടുകളും ധരിച്ച് ആളുകൾ പുറത്തിറങ്ങുന്നത് നാം കണ്ടിട്ടുണ്ടാകും. എന്നാൽ ഇതാദ്യമായാണ് ആളുകൾ കോവിഡ്-19 പ്രൂഫ് കുടയുമായി പുറത്തിറങ്ങുന്നത്.
പീപ്പിൾസ് ഡെയ്ലി ചൈന ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചൈനയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്വയരക്ഷയ്ക്കുള്ള ഒരു കുടയുമായി പലചരക്ക് സാധനങ്ങൾ വാങ്ങാനാണ് ദമ്പതികൾ മാർക്കറ്റിലെത്തിയത്.