
മനാമ: റമദാനില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ റോട്ടറി ക്ലബ് ഓഫ് മനാമ 5,000 പുനരുപയോഗിക്കാവുന്ന കോട്ടണ്‍ സഞ്ചികള്‍ വിതരണം ചെയ്യും.
റോട്ടറി ക്ലബ്ബ് റമദാനില്‍ ആരംഭിക്കുന്ന മൂന്നു മാസക്കാലത്തെ ‘ഇംപാക്ട് ഫോര്‍ ഗുഡ്’ എന്ന കാമ്പയിനിന്റെ ഭാഗമായാണിത്. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ കവാടങ്ങളില്‍ സഞ്ചികള്‍ വിതരണം ചെയ്യും.
ദീര്‍ഘകാല ശീലങ്ങളില്‍ മാറ്റം വരുത്തി പുനരുപയോഗിക്കാവുന്ന സഞ്ചികളുടെ ഉപയോഗം ജനങ്ങളെ ശീലിപ്പിക്കാനും പരിസ്ഥിതിയോടുള്ള കൂട്ടായ ഉത്തരവാദിത്വത്തെ പ്രോത്സാഹിപ്പിക്കാനുമാണ് ഈ കാമ്പയിന് ആരംഭിച്ചതെന്ന് റോട്ടറി ക്ലബ് ഓഫ് മനാമ പ്രസിഡന്റ് റോബര്‍ട്ട് ടിമ്മേഴ്സ് പറഞ്ഞു.


