ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊറോണ വാക്സിന് പരീക്ഷണം പുരോഗമിക്കുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ വാക്സിന് പുറത്തിറങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കേണ്ടവരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
എല്ലാ സംസ്ഥാനങ്ങളോടും വാക്സിന് നല്‍കേണ്ടവരുടെ മുന്‍ഗണന പട്ടിക തയ്യാറാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അദ്യഘട്ടത്തില്‍ 30 കോടി ആളുകള്‍ക്ക് വാക്സിന് നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വാക്സിന് സ്വീകരിക്കുന്നവരെ നാല് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.