ന്യൂഡല്‍ഹി: കൊവിഡ് കേസുകളും മരണവും ഉയരുന്നതിനിടെ ഇന്ന് മുതൽ ഇന്ത്യയിൽ റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും. ഇതിനായി ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു. പശ്ചിമ ബംഗാളിലെ രോഗികളിൽ 56 ശതമാനവും കുടിയേറ്റ തൊഴിലാളികൾ ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ അരലക്ഷം കടന്നു. ഡൽഹിയിലായിരിക്കും കൂടുതൽ പരിശോധനകൾ. രാജ്യതലസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണിത്. അതേസമയം, ഡൽഹിയിൽ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് 2400 രൂപയായി നിജപ്പെടുത്താൻ വിദഗ്ധ സമിതി ഡൽഹി സർക്കാരിന് റിപ്പോർട്ട് നൽകി. തമിഴ്നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 50,193 ആയി. ഇതുവരെ 576 പേർ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോർട്ട് ചെയ്തു.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി