കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊറോണ വ്യാപനം രൂക്ഷമെന്നും, ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് കൂടുതൽ നിയന്ത്രണങ്ങളെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് ശുപാർശ നൽകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കോഴിക്കോട് ജില്ലയിൽ നിന്നാണ്. എന്നാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാതെയാണ് പുറത്തിറങ്ങുന്നത്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാൻ പാടില്ലെന്ന് നിർദ്ദേശമുണ്ടെങ്കിലും പലയിടത്തും ഇത് പാലിക്കപ്പെടുന്നില്ല. നങ്ങൾ നിയന്ത്രണങ്ങളും മുൻകരുതലുകളും പാലിക്കുന്നില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകി.


