സാന്‍ഫ്രാന്‍സിസ്കോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗൂഗിള്‍ ജീവനക്കാര്‍ക്ക് 2021 ജൂലൈ വരെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജോലിസ്ഥലത്തേക്ക് തിരികെ പ്രവേശിക്കുന്നതില്‍ ജീവനക്കാര്‍ക്ക് ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ മുന്‍കരുതല്‍ നടപടി. ജനുവരി അവസാനം വരെയായിരുന്നു നേരത്തെ ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിരുന്നത്. ഓഫീസില്‍ വരേണ്ട ആവശ്യമില്ലാത്ത ചുമതലകളിലുള്ളവര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാന്‍ ഗൂഗിള്‍ അനുവാദം നല്‍കിയിരിക്കുന്നത്. രണ്ടു ലക്ഷത്തോളം ഗൂഗിള്‍ ജീവനക്കാര്‍ ഇത് വഴി വര്‍ക്ക് ഫ്രം ഹോമില്‍ തുടരും.
Trending
- ഉരുള്‍പൊട്ടല്‍ പുനരധിവാസം: 242 പേരടങ്ങിയ ഒന്നാംഘട്ട പട്ടികയ്ക്ക് ദുരന്തനിവാരണ അതോറിറ്റിയുടെ അംഗീകാരം
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി
- കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി