ഡാളസ്: ഡാലസില്‍ കോപ്പര്‍ വയര്‍ മോഷ്ടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. കോപ്പര്‍ വയര്‍ മോഷ്ടിക്കുന്നത് ഇന്റര്‍നെറ്റ് സര്‍വീസുകളും, ടെലിഫോണ്‍ പ്രവര്‍ത്തനങ്ങളും നിശ്ചലമാക്കുന്നതായി ഡാലസ് പൊലീസ് പറഞ്ഞു. പൊലീസ് മോഷ്ടാക്കളെ പിടികൂടുന്നതിനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
എസി യൂണിറ്റുകളുടെ കോപ്പര്‍ വയര്‍ വെട്ടിയെടുക്കുന്നതു മൂലം, ഡാലസ് ക്ലിഫ് ഭാഗങ്ങളില്‍ ഇലക്ട്രിക് സിറ്റിയുടെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. എസിയുടെ പ്രവര്‍ത്തനം താറുമാറായതോടെ പല വീടുകളുലും ചൂടു കൂടുതലാണ്.
മോഷ്ടാക്കളുടെ ലക്ഷ്യം കോപ്പര്‍വയര്‍ വെട്ടിയെടുക്കുക എന്നതാണെന്ന് ഡാലസ് പൊലീസ് പറഞ്ഞു. കോപ്പറിന്റെ വില വര്‍ധിച്ചതും മോഷ്ടാക്കളെ ഇതിനു പ്രേരിപ്പിക്കുന്നു. മോഷ്ടാക്കളെ കണ്ടെത്തുന്നതിനു പൊതുജനങ്ങളുടെ സഹകരണം ഡാലസ് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരുന്നു.