കൊല്ലം: കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ പഞ്ചായത്ത് കുടുംബശ്രീ പാചക മത്സരം നടത്തി. കടയ്ക്കൽ പഞ്ചായത്തിലെ വിവിധ വാർഡിൽ നിന്നും 3 പേരടങ്ങുന്ന ടീമാണ് പങ്കെടുത്തത്. പായസം, അച്ചാർ എന്നിവയുടെ രുചികളിലുള്ള വിഭവങ്ങൾ അവർ ഇവിടെ വച്ച് പാചകം ചെയ്തു.
പപ്പായ പായസം, റംബുട്ടാൻ അച്ചാർ തുടങ്ങി വിവിധ തരത്തിലുള്ള പായസങ്ങളും, അച്ചാറുകളും തയ്യാറാക്കി. പാചക വിദഗ്ധരടക്കമുള്ളവർ രുചിച്ചു നോക്കി മാർക്കിട്ടു.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്കുമാർ വാർഡ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, സഘാടക സമിതി ഭാരവാകികൾ എന്നിവർ പങ്കെടുത്തു.
റിപ്പോർട്ട്: സുജീഷ് ലാൽ