കോട്ടയം: കോട്ടയം ജില്ലയിൽ കോണ്‍ഗ്രസില്‍ വീണ്ടും പോസ്റ്റർ വിവാദം പുകയുന്നു. ഡി.സി.സി സംഘടിപ്പിച്ച ബഫർ സോൺ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിൽ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ .എയുമായ ഉമ്മൻ ചാണ്ടിയുടെ ചിത്രമില്ല.
27ന് കോരുത്തോട് നടക്കുന്ന പരിപാടിയുടെ പോസ്റ്ററിൽ നിന്നാണ് ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്.
ശശി തരൂർ എം.പിക്ക് വേണ്ടി കോട്ടയത്ത് എ ഗ്രൂപ്പ് വേദിയൊരുക്കുന്നതിൽ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് ചിത്രം ഒഴിവാക്കാൻ കാരണമെന്നാണ് സൂചന. വിഷയത്തിൽ ഉമ്മന്‍ചാണ്ടി അനുകൂലികള്‍ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.