കോഴിക്കോട്: ഞെളിയന്‍പറമ്പിലെ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള കരാർ സോണ്ട ഇൻഫ്രാടെക്കിന് നീട്ടി നൽകും. കരാർ ഉപാധികളോടെയായിരിക്കും. അന്തിമ തീരുമാനം നാളെയുണ്ടാകും. 30 ദിവസത്തിനകം മാലിന്യം നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ.
പ്രവർത്തനങ്ങൾ വിലയിരുത്താൻ പ്രത്യേക സമിതി രൂപീകരിക്കാനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.