കണ്ണൂര്: മൊറാഴയിൽ ആയുർവേദ റിസോർട്ട് നിർമ്മാണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് നൽകിയ പരാതിയിൽ തഹസിൽദാർ റിസോർട്ടിന് അനുകൂലമായ നിലപാട് സ്വീകരിച്ചതായി വ്യക്തമാക്കുന്ന രേഖ പുറത്ത്. ആന്തൂർ നഗരസഭയുടെ അനുമതിയുണ്ട്, കുന്നിടിച്ചുള്ള മണ്ണ് പുറത്തേക്ക് കൊണ്ടുപോകുന്നില്ല തുടങ്ങിയ കാരണങ്ങളാൽ സ്റ്റോപ്പ് മെമ്മോ നൽകേണ്ട ആവശ്യമില്ലെന്നാണ് റിപ്പോർട്ട്.
പാരിസ്ഥിതിക ആഘാതം സാങ്കേതിക വകുപ്പുകളിലെ ഉദ്യോഗസ്ഥരെകൊണ്ട് വേണമെങ്കിൽ പരിശോധിപ്പിച്ച് സ്ഥലമുടമയ്ക്ക് നിർദ്ദേശങ്ങൾ നൽകാമെന്നും പറയുന്നു. എന്നാൽ പിന്നീട് അങ്ങനെയൊരു പരിശോധനയും ഉണ്ടായില്ല.