
മനാമ: ബഹ്റൈനില്‍ കെട്ടിടനിര്മ്മാണച്ചെലവ് കുതിച്ചുയരുന്നതിനും ക്വാറികള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. പരിഹാരത്തിനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ എം.പിമാര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.
ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഹസ്സന് ഇബ്രാഹിം എം.പി. തുടക്കം കുറിക്കും. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ബഹ്റൈന്‍ തുറമുഖങ്ങള്‍ വഴി നിര്‍മ്മാണസാമഗ്രികള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും.
നിര്‍മ്മാണച്ചെലവ് സ്ഥിരമായി നിലനിര്‍ത്താന്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ള ദീര്‍ഘകാല വിതരണ കരാറുകള്‍, മസായ പദ്ധതി ഉള്‍പ്പെടെയുള്ള ഭവനപദ്ധതികളുടെ ഭാവി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് എം.പിമാര്‍ വ്യക്തമാക്കി.
