മനാമ: തീർഥാടകർക്ക് നൽകുന്ന സേവനങ്ങളിലെ മികവു പരിഗണിച്ച് ബഹ്റൈന് ആദരവ്. സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ ആദരവ് കൈമാറി. ഈ വർഷത്തെ ഹജ്ജ് സേവനങ്ങളിൽ മികവു പുലർത്തിയ രാജ്യങ്ങളെയാണ് ആദരിച്ചത്. തീർഥാടകരുടെ അഭിപ്രായമനുസരിച്ചാണ് മികച്ച രാജ്യങ്ങളെ തിരഞ്ഞെടുത്തത്. ‘ലബ്ബയ്തും’ എന്ന പേരിൽ സൗദി ഹജ്ജ് -ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ അവാർഡിനാണ് അർഹമായത്. ബഹ്റൈൻ ഹജ്ജ് മിഷൻ സെക്രട്ടറി ഖാലിദ് അൽ മാലൂദ് ആദരമേറ്റുവാങ്ങി. ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ ബിൻ അബ്ദുല്ല അൽ ഖത്താന്റെ നേതൃത്വത്തിൽ ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിൽ മികവു പുലർത്താൻ കഴിഞ്ഞതായി വിലയിരുത്തി.ഈ വർഷം ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കുന്നതിൽ സർക്കാർ, സ്വകാര്യ മേഖലകൾ നടത്തിയ മഹത്തായ ശ്രമങ്ങൾക്ക് ആദരസൂചകമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നടത്തിയ സമാപന ചടങ്ങിലാണ് ഈ പ്രഖ്യാപനം.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പരിശീലന പരിപാടി നടത്തി
- സതേണ് മുനിസിപ്പാലിറ്റി മാര്ക്കറ്റ് ശുചിത്വ ബോധവല്ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില് ഞായറാഴ്ച പൂര്ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില് അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില് രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്ക്കെതിരെ നടപടിയുമായി കാപ്പിറ്റല് മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല് അലമൈനിലേക്ക് ഗള്ഫ് എയര് സീസണല് സര്വീസുകള് ആരംഭിക്കും
- ബഹ്റൈന് രാജാവ് നബിദിനാശംസ നേര്ന്നു