
കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (എൻ. എസ്. എസ്. ബഹ്റൈൻ), വ്യാഴാഴ്ച്ച, (2-1-2025) ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 147-ാം മന്നം ജയന്തിയും, 2025 വർഷത്തിന്റെ കടന്നുവരവും ആഘോഷിച്ചു. കെ. എസ്. സി. എ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന അംഗങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. സാമൂഹിക മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ഡോക്ടർ ബാബു രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി മുഖ്യ പ്രഭാഷണം നടത്തി. മന്നത്തു പദ്മനാഭൻ, സാർവത്രിക ചിന്തകളുടേയും, സമഗ്രസേവനത്തിന്റെയും പ്രതീകം ആണെന്ന് അദ്ദേഹം നിരീക്ഷിച്ചു. മന്നത്തു പദ്മനാഭന്റെ വീക്ഷണങ്ങൾ, പ്രവർത്തനങ്ങൾ ഒരു സമുദായത്തെ മാത്രം ഉദ്ധരിക്കുന്നതിന് വേണ്ടി ആയിരുന്നില്ല, എന്നാൽ മുഴുവൻ മനുഷ്യ രാശിയുടേയും, സാമൂഹിക മാനവികതയുടേയും പോരാളി ആയിരുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രസിദ്ധ കലാകാരനും, ചിത്രകാരനുമായ സന്തോഷ് പോരുവഴി, ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു. പുതിയതായി അനാച്ഛാദനം ചെയ്ത മന്നത്തു പദ്മനാഭന്റെ എണ്ണഛായാചിത്രം വരയ്ക്കാനുള്ള അവസരം കിട്ടിയത് തന്റെ ജീവിതത്തിലെ അതുല്യമായ അനുഭവമായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചു. കെ. എസ്. സി. എ. യുടെ പ്രവർത്തനങ്ങളിൽ അഭിനന്ദിച്ച അദ്ദേഹം മുൻപോട്ടുള്ള പ്രവർത്തങ്ങളിൽ ആശംസകൾ അർപ്പിച്ചു.
കെ. എസ്. സി. എ. യുടെ പ്രവർത്തന രീതികൾ, വീക്ഷണങ്ങൾ, മുൻപോട്ടുള്ള പ്രവർത്തന ഉദ്ദേശങ്ങൾ, ഇന്നത്തെ സമൂഹത്തിന് മന്നത്തു പദ്മനാഭൻ നൽകിയിട്ടുള്ള സന്ദേശങ്ങൾ ഉൾപ്പടെ
അദേഹത്തിന്റെ വീക്ഷണങ്ങളും, കെ. എസ്. സി. എ.-യുടെ സേവനമനോഭാവവും, സാമൂഹിക പരിഷ്ക്കരണത്തിൽ അതിന്റെ പങ്കും വിശദീകരിച്ച പ്രസിഡന്റ്, രാജേഷ് നമ്പ്യാർ, മന്നം നല്കിയ ദീപശിഖകൾ നമ്മെ എന്നും മുന്നോട്ടു നയിക്കും എന്നും പറഞ്ഞു.

ഏതാണ്ട് 42 വർഷങ്ങൾക്ക് മുൻപ്, മന്നം പദ്മനാഭന്റെ വീക്ഷണങ്ങളും, സന്ദേശങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനായി പതിനെട്ടുപേർ ചേർന്ന് ബഹറിനിൽ തുടങ്ങിയ കെ. എസ്. സി. എ. ഇന്നും ഒരു ദൃഢമായ സാമൂഹിക ശക്തിയായി നിലനിൽക്കുന്നു എന്നും, വരും തലമുറിയിലേക്ക് ആ ശക്തി പകർന്നുനൽകണമെന്നും ജനറൽ സെക്രട്ടറി, അനിൽ പിള്ള തന്റെ സ്വാഗത പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
ബഹറിനിൽ ഇപ്പോഴുള്ള കെ. എസ്. സി. എ. സ്ഥാപക അംഗങ്ങളായ പി ജി. സുകുമാരൻ നായർ, എസ്. എം. പിള്ള, ദേവദാസൻ നമ്പ്യാർ എന്നിവർ ചേർന്ന് ഭാരത കേസരി മന്നത്തു പദ്മനാഭന്റെ പുതിയ ഛായാചിത്രം അനാച്ഛാദനം ചെയ്തു. തുടർന്ന് ഭരണസമിതി അവരെ ആദരിക്കുകയും ചെയ്തു. കെ. എസ്. സി. എ. -ക്ക് വേണ്ടി നിസ്വാർത്ഥ സേവനം നൽകിയ വേണു നായർ, ജനാർദ്ദനൻ നമ്പ്യാർ, മോഹൻ നൂറനാട് എന്നിവരേയും ആദരിച്ചു.

ഈ പരിപാടികളിലൂടെ മന്നത്തു പദ്മനാഭന്റെ അവിസ്മരണീയ സംഭാവനകളും, കെ. എസ്. സി. എ.-യുടെ സാമൂഹിക ദൗത്യവും, നന്മയിലേക്ക് ഉന്നമനം നടത്തുന്ന പ്രവർത്തനപൈതൃകവും സദസ്സുമായി പങ്കുവെക്കാനായി. “സമൂഹത്തിന്റെ നന്മയ്ക്കായി ചേർന്ന് പ്രവർത്തിക്കുക, മന്നത്തിന്റെ പ്രബുദ്ധദീപം കൈമാറുക,” എന്ന സന്ദേശം കൊണ്ട് ചടങ്ങുകൾ ഏവർക്കും ഹൃദയംഗമമായി.
കുട്ടികളാൽ കേക്ക് മുറിച്ച് പുതു വർഷത്തെ സ്വാഗതം ചെയ്തു. ഗോപി നമ്പ്യാർ നയിച്ച ഗാനമേളയും, ലേഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നൃത്ത ആദ്യപിക സൗമ്യ അഭിലാഷിന്റെ ശിക്ഷണത്തിൽ കുട്ടികളുടെ നൃത്തനൃത്തങ്ങളും സദസ്സിൽ ആവേശം നിറച്ചു.
വൈസ് പ്രസിഡന്റ്, അനിൽ യു. കെ പങ്കെടുത്ത ഏവർക്കും നന്ദി പ്രകാശിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി, സതീഷ് കെ, എന്റർടൈൻമെന്റ് സെക്രട്ടറി, മനോജ് പി, മെമ്പർഷിപ് സെക്രട്ടറി, അനൂപ് പിള്ള, സ്പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറി, സുജിത്, ഇന്റെർണൽ ഓഡിറ്റർ, അജേഷ് നായർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
