കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ‘വടികൊണ്ട് അടിക്കുന്ന കോൺഗ്രസ് നേതാക്കൾ’ എന്ന തലക്കെട്ടോടെയാണ് എംവി ജയരാജൻ കുറിപ്പ് പങ്കുവച്ചത്. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് തലക്കെട്ടിന് കാരണമെന്ന് എം വി ജയരാജൻ പറഞ്ഞു.
“യുഡിഎഫ് ഭരിക്കുമ്പോള്‍ അദാനി ഗ്രൂപ്പിന് കരാര്‍ നല്കിയ പദ്ധതി എൽഡിഎഫ് ഭരണത്തില്‍ എത്തിയപ്പോള്‍ റദാക്കിയില്ല. നാടിന്റെ വികസനം ലക്ഷ്യമാക്കിക്കൊണ്ട് എല്‍ഡിഎഫ് മുന്നോട്ട് പോയി. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും വീട് നല്കാന് യുഡിഎഫ് അന്ന് നടപടി സ്വീകരിച്ചില്ല. അന്ന് സിമന്റ് ഗോഡൗണില്‍ മത്സ്യത്തൊഴിലാളികളെ പാര്‍പ്പിച്ചു. ഇപ്പോള്‍ ആണ് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത് പോലെ എല്ലാവര്ക്കും വീട് നല്കി സുരക്ഷിതമായി താമസിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്” കുറിപ്പിൽ പറയുന്നു.