തിരുവനന്തപുരം: ഇടത് സർക്കാരിനെതിരെ കോണ്ഗ്രസ് പ്രതിഷേധവുമായി രംഗത്ത്. മെയ് നാലിന് രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെ ‘ഭരണത്തകർച്ചയ്ക്കെതിരേ കേരളത്തെ കാക്കാൻ’ എന്ന മുദ്രാവാക്യമുയർത്തി ലക്ഷക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയും.
രണ്ട് ദിവസമായി കെ.പി.സി.സി ആസ്ഥാനത്ത് ചേർന്ന ഭാരവാഹികളുടെയും നിർവാഹക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം.
വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎൽഎയാണ് സമരസമിതി ചെയർമാൻ. വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷം എല്ലാ ജില്ലകളിലും നടക്കും.