കോഴിക്കോട്: വടകരയിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കെട്ടിടത്തിൽ നിന്ന് വീണ് ഒരാൾ മരിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.വാക്കേറ്റത്തെത്തുടർന്ന് വടകര ജെ ടി റോഡിലെ താമസസ്ഥലത്തെ ഇരുനില കെട്ടിടത്തിൽ നിന്നും ഇരുവരും താഴേയ്ക്ക് വീഴുകയായിരുന്നു.അപകടത്തിൽ പരിക്കേറ്റ ഇരുവരെയും പരിസരവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും സിക്കന്ദറിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ വ്യക്തി നിലവിൽ ചികിത്സയിലാണ്.
മുപ്ലിയത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വെട്ടേറ്റ അഞ്ചുവയസുകാരൻ കൊല്ലപ്പെട്ടിരുന്നു.അസാം സ്വദേശികളായ ബദൂർ ഇസ്ലാമിന്റെയും നജ്മയുടെയും മകൻ നജിറുൾ ഇസ്ലാമാണ് മരിച്ചത്