തിരുവനന്തപുരം:സോളർ വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്ന ആരോപണം സംബന്ധിച്ച വാർത്തകൾക്കു മൗനത്തിലൂടെ നൽകിയ അധാർമിക പിന്തുണയിൽ ലജ്ജിക്കുന്നെന്ന് ‘ദേശാഭിമാനി’യുടെ മുൻ കൺസൽറ്റിങ് എഡിറ്റർ എൻ.മാധവൻകുട്ടിയുടെ കുമ്പസാരം. മനഃസാക്ഷിയുടെ വിളി വന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും മാധവൻ കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. മാധവൻകുട്ടിയുടെ മാപ്പപേക്ഷ ദേശാഭിമാനി പ്രസിദ്ധീകരിക്കാൻ തയാറാകുമോ എന്നു കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ചോദിച്ചു.
“സരിത ” വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാനരഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.എന്നാണ് ഫേസ്ബുക് കുറിപ്പ് .