
മനാമ: ബഹ്റൈനില്‍ റമദാനിലെ ഉപഭോക്തൃ സംരക്ഷണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു.
ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കാനും ഉപഭോക്താക്കളും വാണിജ്യ മേഖലയും തമ്മിലുള്ള വിശ്വാസം കൂടുതല്‍ വികസിപ്പിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉപഭോക്തൃ അവബോധം വര്‍ദ്ധിപ്പിക്കാനും വ്യവസായ വാണിജ്യ മന്ത്രാലയം മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടര്‍ എന്റേസര് മഹ്ദി അബ്ദുല്ലാല് പറഞ്ഞു.
രാജ്യത്ത് സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിന് പ്രാദേശിക വിപണികളെ പിന്തുണയ്ക്കുക, സുരക്ഷിതമായ ഷോപ്പിംഗ് അന്തരീക്ഷം നല്‍കുക, ന്യായമായ മത്സരം ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. ആഗോളതലത്തില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് 15ന് ആചരിക്കുന്ന ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ചാണ് പദ്ധതികള്‍.
ഈ വര്‍ഷത്തെ ലോക ഉപഭോക്തൃ അവകാശ ദിനം വിശുദ്ധ റമദാന് മാസത്തില്‍ വരുന്നതിനാല്‍ റമദാനില്‍ ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ മന്ത്രാലയം ശക്തമാക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.
