കൊണ്ടോട്ടി: KSRTC ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാർ മരിച്ചു. ഇരുചക്രവാഹനത്തെ മറികടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ബസ് എതിരേവന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഴയൂർ പുതുക്കോട് പാലക്കോട്ട് മുബാറക്ക് മൻസിലിൽ മുഹമ്മദ് നിഹാൽ (18), സുഹൃത്ത് മേലേപുതുക്കോട് താഴത്തുവീട്ടിൽ പി.കെ. അംജദ് (19) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച മൂന്നോടെ ദേശീയപാതയിൽ വിമാനത്താവള ജങ്ഷനു സമീപം നീറ്റാണിയിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്കു പോകുകയായിരുന്നു കെ.എസ്.ആർ.ടി.സി. ബസ്. കൊണ്ടോട്ടി ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടർ മുന്നിലുണ്ടായിരുന്ന പിക്കപ്പ്ജീപ്പിനെ മറികടക്കാനൊരുങ്ങവേയാണ് അമിതവേഗത്തിൽ മറ്റൊരു സ്കൂട്ടറിനെ മറികടന്നെത്തിയ ബസ് ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ സ്കൂട്ടർ 10 മീറ്ററിലേറെ റോഡിൽ പിറകിലേക്കു തെന്നിനീങ്ങിയാണു നിന്നത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്.
Trending
- ഇംതിയാസ് പദ്ധതിയുടെ അഞ്ചാം ഘട്ടം എസ്.സി.ഡബ്ല്യു. ആരംഭിച്ചു
- ബഹ്റൈനില് മയക്കുമരുന്ന് കടത്തു കേസില് കശാപ്പുകാരന് 10 വര്ഷം തടവ്
- ബഹ്റൈനില് 2026ലെ ഹജ്ജിന് രജിസ്ട്രേഷന് ആരംഭിച്ചു
- മുഹറഖില് വേനല്ക്കാല നീന്തല്ക്കുള പരിശോധന ആരംഭിച്ചു
- ബഹ്റൈനിലെ വൈറസ് അണുബാധ വ്യാപനം സാധാരണമെന്ന് ആരോഗ്യ വിദഗ്ധന്
- കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
- ചൈനയുടെ നീക്കത്തിന് മറുപടി: റെയര് എര്ത്ത് മാഗ്നൈറ്റ്സ് ഉല്പാദനത്തിനായി 1,345 കോടിയുടെ പദ്ധതിയുമായി ഇന്ത്യ
- ശ്രീദേവ് കപ്പൂരിന് അഭിമാനക്കാം , ചരിത്ര പ്രസിദ്ധമായ മലമ്പാർ കലാപം പറയുന്ന’ജഗള’.18 ന് എത്തും.