ഡാലസ്: അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനുമായ ബിനോയി സെബാസ്റ്റ്യന്റെ പിതാവ് ഇടപറമ്പിൽ ഇ യു ദേവസ്യായുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചനം രേഖപ്പെടുത്തി .
പിതാവിൻറെ മരണത്തിൽ, മക്കൾ ജോൺ സെബാസ്റ്റ്യൻ ,ബിനോയ് സെബാസ്റ്റ്യൻ, അൽഫോൻസ ലുക്ക് , കുടുംബാംഗങ്ങൾ എന്നിവരുടെ ദുഃഖത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും പ്രസിഡന്റ് സിജു വി ജോർജ് , സം മാത്യു , ബെന്നിജോൺ, സണ്ണി മാളിയേക്കൽ എന്നിവർ അറിയിച്ചു സംസ്കാരം വെള്ളിയാഴ്ച രണ്ടുമണിക്ക് ഏറ്റുമാനൂർ ക്രിസ്തുരാജ് പള്ളിയിൽ വെച്ച് നടക്കുന്നതാണെന്നു കുടുംബാംഗങ്ങൾ അറിയിച്ചു .
റിപ്പോർട്ട്: പി പി ചെറിയാൻ