
മനാമ: യെമനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ബഹ്റൈന്‍ നിരീക്ഷിക്കുന്നു. അവിടെ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതില്‍ രാജ്യം കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
ഈ സംഭവവികാസങ്ങള്‍ യെമന്റെ പരമാധികാരത്തിനും ആഭ്യന്തര സുരക്ഷിതത്വത്തിനും കടുത്ത ഭീഷണിയാണെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കണമെന്നും യെമന്‍ ജനത വിവേകവും സംയമനവും പാലിക്കണമെന്നും ബഹ്റൈന്‍ ആവശ്യപ്പെട്ടു.
പ്രശ്നത്തിന് ന്യായമായ പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെക്കന്‍ മേഖലയിലെ സംഘങ്ങളെ ഒരുമിച്ച് ഒരു സമ്മേളനത്തിലേക്ക് കൊണ്ടുവരാനുള്ള യെമന്‍ ഭരണകൂടത്തിന്റെ നീക്കത്തെ ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.


