
മനാമ: ഡിസംബര്‍ 4ന് ബഹ്റൈനിലെ ദി ഡെസേര്‍ട്ട് ഗാര്‍ഡനില്‍ ഗായകനും ഗാനരചയിതാവുമായ സ്റ്റീഫന്‍ വില്‍സണ്‍ ജൂനിയറിന്റെ കച്ചേരി നടക്കും.
ബഹ്റൈനില്‍ ആദ്യമായാണ് അദ്ദേഹത്തിന്റെ കച്ചേരി നടക്കുന്നത്. രാജ്യത്തെ പ്രമുഖ ആഗോള വിനോദ കേന്ദ്രമായ ബിയോണ് അല്‍ ദാന ആംഫി തിയേറ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സ്റ്റീഫന്‍ വില്‍സണ്‍ ജൂനിയറിനെപ്പോലുള്ള ഒരു അസാധാരണ കലാകാരനെ ബഹ്റൈനില്‍ ആദ്യമായി കൊണ്ടുവരുന്നതില്‍ അഭിമാനിക്കുന്നു എന്ന് ബിയോണ് അല്‍ ദാന ആംഫി തിയേറ്ററിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡാമിയന്‍ ബുഷ് പറഞ്ഞു. ഇന്‍ഡി റോക്ക്, കണ്ട്രി, ഗ്രഞ്ച് എന്നിവയുടെ അദ്ദേഹത്തിന്റെ അതുല്യമായ മിശ്രിതം വൈവിധ്യമാര്ന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഗീതക്കച്ചേരിയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ബിയോണ് അല്‍ ദാന ആംഫി തിയേറ്ററിന്റെ വെബ്സൈറ്റായ www.beyonaldana.com.bh വഴി ടിക്കറ്റ്വാങ്ങാം.
