തിരുവനന്തപുരം: വയനാട്ടിലെ മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ റാഗ് ചെയ്തു എന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വകുപ്പുതല അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എ. അബൂബക്കറിനെ മന്ത്രി ചുമതലപ്പെടുത്തി. വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറോട് സംഭവസ്ഥലം സന്ദർശിക്കാനും ഇരയായ കുട്ടിയെയും രക്ഷിതാക്കളെയും നേരിൽ കാണാനും മന്ത്രി നിർദേശിച്ചു. വയനാട് എസ്.പിയുമായി മന്ത്രി ഫോണിൽ ആശയവിനിമയം നടത്തി. വിദ്യാർത്ഥിയുടെ അമ്മയെയും സ്കൂൾ പി.ടി.എ. പ്രസിഡന്റിനെയും മന്ത്രി ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. റാഗിംഗ് ഒരു കാരണവശാലും കാമ്പസിൽ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Trending
- അമേരിക്കയിൽ നിന്ന് മോദി മടങ്ങിയെത്തിയ ശേഷം ബിജെപി നേതൃയോഗം ചേരും; ദില്ലി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമോ?
- കലൂർ ഐഡെലി കഫേ അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു; മരണം രണ്ടായി
- ഷെയ്ഖ് നാസർ ബിൻ ഹമദ് പെന്റഗണിൽ അമേരിക്കൻ ആക്ടിംഗ് ഡിഫൻസ് അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി.
- ഫ്രൻഡ്സ് സർഗ സംഗമം സംഘടിപ്പിച്ചു
- മണിപ്പൂരില്‍ രാഷ്രപതി ഭരണം
- കോഴിക്കോട് ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറും ഉദ്ഘാടനത്തിന് മോണാലിസ എത്തുന്നു
- ട്രെയിന്‍ യാത്രയ്ക്കിടെ പ്രവാസി യുവാവ് പുഴയില്‍ വീണു; രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുമ്പ് രക്ഷപ്പെട്ടു
- കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് 3 മരണം