
കൊല്ലം: ടിപ്പറുകളുടെ മത്സര ഓട്ടം കുമ്മിൾ പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണി ആകുന്നു. ഇന്ന് കുമ്മിൾപഞ്ചായത്തിലെ പുതുക്കോട് വാർഡിൽ കശുവണ്ടി ഫാക്ടറിക്ക് സമീപം റോഡിൽ അമിത ലോഡുമായി പോയ ടോറസിൽ നിന്നു ഭീമമായ കല്ല് തെറിച്ച് റോഡിൽ വീണു വഴിയാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി കുമ്മിൾ പഞ്ചായത്തിൽ തുളസി മുക്ക്, കൊണ്ടോടി ഭാഗങ്ങളിൽ ക്വാറികൾ ഉണ്ടാക്കുന്ന പരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി. വൈ. എഫ്. ഐ ഇന്ന് തുളസി മുക്കിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചിട്ടുണ്ട്. ടിപ്പറുകളുടെ അമിത ഭാരം കയറ്റിയുള്ള മത്സര ഓട്ടം അവസാനിപ്പിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

