
മനാമ: ബഹ്റൈനില്‍ പൊതുനിരത്തില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കാല്‍നട യാത്രക്കാരന് വാഹന ഉടമയും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് 25,097 ദിനാര്‍ നഷ്ടപരിഹാരം നല്കാന് ലോവര്‍ സിവില്‍ കോടതി വിധിച്ചു.
വേണ്ടത്ര ശ്രദ്ധയില്ലാതെ വാഹനമോടിച്ച പ്രതി കാല്‍നട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. കാല്‍നട യാത്രക്കാരന് സാരമായ പരിക്കേറ്റു. താടിയെല്ല് പൊട്ടല്‍, ഭാഗികമായ ഓര്‍മ്മക്കുറവ് തുടങ്ങി 40% സ്ഥിരമായ വൈകല്യവും സംഭവിച്ചു. ബോധരഹിതനായ അദ്ദേഹത്തിന് 25 ദിവസം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചെലവഴിക്കേണ്ടിവന്നു.
ചികിത്സയെ തുടര്‍ന്ന് സുഖം പ്രാപിച്ച അദ്ദേഹം വാഹന ഉടമയ്ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് വിധിയുണ്ടായത്.


