
മനാമ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ സ്ത്രീക്ക് 9,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് സിവില്‍ കോടതി വിധിച്ചു.
കോടതി ചെലവുകള്‍, വക്കീല്‍ ഫീസ്, ചികിത്സാ ചെലവ്, വാഹനത്തിന്റെ അറ്റകുറ്റച്ചെലവ് എന്നിവയടക്കമാണിത്. ഇന്‍ഷുറന്‍സ് കമ്പനി ഒന്നാം പ്രതിയായും അപകടമുണ്ടാക്കിയ വാഹന ഉടമ രണ്ടാം പ്രതിയായുമാണ് കേസെടുത്തത്.
സ്ത്രീ ചെറുമകനോടൊപ്പം ഒരു കാറില്‍ യാത്ര ചെയ്യുമ്പോള്‍ രണ്ടാം പ്രതി ഓടിച്ച കാര്‍ പിറകില്‍ വന്ന് ഇടിക്കുകയായിരുന്നു.


