
മനാമ: ബഹ്റൈനിലെ ഒരു കമ്പനിയില്‍നിന്ന് നിയമവിരുദ്ധമായി പിരിച്ചുവിട്ട 5 ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്കാന് ഹൈ ലേബര്‍ കോടതി ഉത്തരവിട്ടു.
പിരിച്ചുവിടുമ്പോള്‍ നല്‍കേണ്ട തുക, ഗ്രാറ്റിവിറ്റി ഇനങ്ങളിലായി 1,943 ദിനാര്‍ മുതല്‍ 7,224 ദിനാര്‍ വരെ നല്‍കാനാണ് വിധി.
കമ്പനിയുടെ ബഹ്റൈനിലെ ബ്രാഞ്ച് അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായപ്പോഴാണ് ഇവരെ പിരിച്ചുവിട്ടതെന്ന് കമ്പനി കോടതിയില്‍ വാദിച്ചു. എന്നാല്‍ പിരിച്ചുവിടലിന് ന്യായമായ കാരണങ്ങള്‍ ഹാജരാക്കാന്‍ കമ്പനി പരാജയപ്പെട്ടെന്നും അതിനാല്‍ ഈ പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
