ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ഇനത്തിൽ ഇന്ത്യ സ്വർണ്ണ മെഡൽ നേടി. അചന്ത ശരത് കമൽ-ശ്രീജ അകുല സഖ്യമാണ് സ്വർണം നേടിയത്. മലേഷ്യയുടെ ചൂംഗ്- ലിൻ ജോഡിയെ ആണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്. ഗെയിംസിൽ ഇന്ത്യയുടെ 18-ാം സ്വർണ്ണനേട്ടമാണിത്.
കരിയറിൽ ആദ്യമായാണ് ശരത് കമൽ മിക്സഡ് ഡബിൾസിൽ സ്വർണം നേടുന്നത്. ആദ്യ ഗെയിം അനായാസം ജയിച്ച ഇന്ത്യൻ താരങ്ങൾ രണ്ടാം ഗെയിമിൽ കാലിടറി. എന്നാലും ഇന്ത്യൻ ജോഡി ശക്തമായി തിരിച്ചുവന്ന് എതിരാളികളെ പരാജയപ്പെടുത്തി സ്വർണ്ണം നേടി. കോമൺവെൽത്ത് ഗെയിംസിൽ വനിതാ ഡബിൾസിൽ ഇന്ത്യ വെങ്കല മെഡൽ നേടി. യുവതാരങ്ങളായ ട്രീസ ജോളി, ഗായത്രി ഗോപീചന്ദ് സഖ്യമാണ് മെഡൽ നേടിയത്. മത്സരത്തിൽ ഓസ്ട്രേലിയൻ ജോഡികളായ വെന്റി ചാൻ-സോമർവിൽ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്.
Trending
- പാരിസ്ഥിതിക വെല്ലുവിളി; എം.എസ്.സി. എൽസയ്ക്കെതിരേ നിയമനടപടി ആലോചിച്ച് സർക്കാർ
- ഹൈബ്രിഡ് കഞ്ചാവ് കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു; നടൻ ശ്രീനാഥ് ഭാസി സാക്ഷിയാകും
- ‘എൽഡിഎഫിനെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഒപ്പം കൂട്ടും, അൻവർ വിഷയത്തിൽ എനിക്കും പ്രതിപക്ഷ നേതാവിനും ഒരു സ്വരം’: രമേശ് ചെന്നിത്തല
- സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു; വിലങ്ങാട് വില്ലേജ് ഓഫീസിനുമുന്നിൽ പ്രതിഷേധവുമായി ഉരുൾപൊട്ടൽ ദുരിതബാധിതർ
- മഴക്കെടുതി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല ഗതാഗത നിരോധനം, ഇടുക്കിയിൽ 25 വീടുകള്‍ തകര്‍ന്നു
- മലയാളികളുൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ പണം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് അറസ്റ്റിൽ
- അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദനം: പ്രതികള്‍ അറസ്റ്റില്‍
- കഞ്ചാവ് കൃഷി: ബഹ്റൈനില്‍ മുങ്ങല്‍ വിദഗ്ദ്ധനടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവ്