
മനാമ: ബഹ്റൈനില്‍ തീവ്രവാദം, തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ തടയാനുള്ള കമ്മിറ്റി രൂപീകരിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (58) പുറപ്പെടുവിച്ചു.
ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കിയും മന്ത്രിസഭയുടെ അംഗീകാരത്തെ തുടര്‍ന്നും 2020ലെ ഇത്തരവി(50)ലെ ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് തീരുമാനം.
ഈ ഉത്തരവ് ആഭ്യന്തര മന്ത്രി നടപ്പിലാക്കും. ഇത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
