ചെങ്ങന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്സ്ബുക്കിൽ കമന്റ് പോസ്റ്റ് ചെയ്ത ചെങ്ങന്നൂരിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി രാഹുൽ കൊഴുവല്ലൂരാണ് ചെങ്ങന്നൂർ എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്. ജില്ലാ ഭാരവാഹികളായ ലിജോ ജോസ്, അഡ്വ എം.കെ. പ്രശാന്ത്, അഡ്വ മിഥുൻ കുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Trending
- ബഹ്റൈനിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ: ക്യു.എസ്. റിപ്പോർട്ട് പുറത്തിറക്കി
- പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
- ഈദുൽ ഫിത്തർ വസ്ത്ര വിതരണത്തിന് ആർ.എച്ച്.എഫും അർമാഡ ഗ്രൂപ്പും തുടക്കം കുറിച്ചു
- ബഹ്റൈനും സൗദി അറേബ്യയും ഗതാഗത സഹകരണം ചർച്ച ചെയ്തു
- പുതിയ സമരരീതി പ്രഖ്യാപിച്ച് ആശാവർക്കർമാർ; വ്യാഴാഴ്ച മുതൽ നിരാഹാര സമരം
- ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
- ബഹ്റൈനിൽ കാർ സൈക്കിളിൽ ഇടിച്ച് മലയാളി വിദ്യാർഥി മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- വണ്ടിപ്പെരിയാറിൽ മയക്കുവെടിവെച്ച കടുവ ചത്തു