
മനോമ: ബഹ്റൈന്‍ പാര്‍ലമെന്റിലെ ചിരിയും തമാശകളുമടക്കമുള്ള അനുചിതമായ പെരുമാറ്റങ്ങള്‍ തടയാന്‍ അടിയന്തര നേടപടി വേണമെന്ന് ബസീമ മുബാറക്ക് എം.പി. സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലമ്മിനോട് ആവശ്യപ്പെട്ടു.
പാര്‍ലമെന്റിന്റെ നിലപാടിനും പൊതുജനങ്ങള്‍ക്കിടയിലുള്ള പ്രതിച്ഛായയ്ക്കും ഇത്തരം പെരുമാറ്റങ്ങള്‍ മങ്ങലേല്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു. ഗൗരവമുള്ള ചര്‍ച്ചകള്‍ക്കിടയില്‍ മര്യാദയില്ലാത്ത പെരുമാറ്റങ്ങളുണ്ടാകുന്നത് തടയണം.
വാഹനാപകടങ്ങള്‍ സംബന്ധിച്ചും പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ചും പാര്‍ലമെന്റില്‍ താന്‍ നടത്തിയ ഇടപെടലിനിടയിലുണ്ടായ അനാവശ്യമായ ചിരിയും തമാശ പറച്ചിലുകളും അതുമൂലമുണ്ടായ തടസ്സങ്ങളും പാര്‍ലമെന്റിനെയും അവിടേക്ക് അംഗങ്ങളെ വിശ്വസിച്ച് തെരഞ്ഞെടുത്തയച്ച വോട്ടര്‍മാരെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് സ്പീക്കര്‍ക്ക് നല്കിയ കത്തില്‍ അവര്‍ പറഞ്ഞു.


