മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ 91 മത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഡിസംബർ 29 മുതൽ മൂന്ന് ദിവസമായി നടക്കുന്ന ചടങ്ങുകൾക്ക് വണ്ണാഭമായ തുടക്കമായി. സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ മഞ്ഞ വസ്ത്രങ്ങൾ അണിഞ്ഞും പീത പതാകയുമായും ധാരാളം കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുക്കുകയുണ്ടായി.
തുടർന്ന് നടന്ന തീർത്ഥാടന സമ്മേളനത്തിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അധ്യക്ഷത വഹിക്കുകയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് S നടരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യുകയുണ്ടായി, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായിരുന്നു. കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡൻറ് നിസ്സാർ കൊല്ലം, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിജു ജോർജ്, മിഥുൻ മോഹൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ ഈ വർഷത്തെ ശിവഗിരി തീർഥാടന ഘോഷയാത്രയ്ക്കുള്ള ധർമ്മ പതാക പ്രിൻസ് S നടരാജൻ സൊസൈറ്റി ചെയർമാൻ സനീഷ് കുറു മുള്ളിലിന് കൈമാറുകയുണ്ടായി. സൊസൈറ്റി അസിസ്റ്റൻറ് ട്രഷറർ ശിവജി ശിവദാസൻ സ്വാഗതവും സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. പുതുവത്സരത്തോടനുബന്ധിച്ച് സഹൃദയ ബഹറിൻ നാടൻപാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻപാട്ടും മറ്റു കലാപരിപാടികളും പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.